Jornalists എന്നുമ്പറഞ്ഞ് കൈരളി TVയില്‍ ചില മണ്ടന്‍ കുണാപ്പികള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ വാര്‍ത്തയില്‍ ഈ clip കാണുകയുണ്ടായി.
അദ്യം ഇത് കാണുക.
(youtube ന്റെ timerല്‍ 1:28 ശ്രദ്ദിക്കുക)
അതില്‍ ഇത് യഥാര്‍ത്ഥ ഭൂതമാണെന്ന രീതിയിലാണു ഈ വാര്‍ത്ത അവതരിപ്പിച്ചത്.
ഇനി ഇതും കാണുക.
ഇത് എങ്ങനെ നിര്‍മ്മിച്ചു എന്ന് ഇവിടെ പറയുന്നു. (ചൈനീസ് ഭാഷയാണെങ്കിലും കാണ്ടാല്‍ മനസിലാക്കും.)
CGI (Computer generated Imagery)ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു തരികിടയാണ് ഇത്.
ഇത് ഒരു വാര്‍ത്തയാക്കി കൊടുക്കുന്ന മല്ലു journalistന്റെ Journalistic senseനെയാണു് ഞാന്‍ ചോദ്യം ചെയ്യുന്നത്. ഒരല്പം സാമാന്യ ബുദ്ധി ഉപയോഗിച്ച് search ചെയ്താല്‍ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാവുന്നതേയുള്ളു. കുറഞ്ഞപക്ഷം ഇത് computerല്‍ നിര്‍മ്മിച്ചതായിരിക്കും എന്നൊരു സൂചനയെങ്കിലും കൊടുക്കാമായിരുന്നു.
അക്ഷരം വായിക്കാനറിയാത്ത 400,000,000 ജനം ജീവിക്കുന്ന നമ്മുടെ നാട്ടില്‍ ജ്യോതിഷവും, ഭക്തി പ്രഹസനങ്ങളും ദൃശ്യമാദ്ധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതിനിടയില്‍ ഇമ്മാതിരി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ദേശദ്രോഹമാണു്.
കൈരളി ഒരു ഇടതുപക്ഷ ചനലാണെന്നാണു് വെപ്പ്. കമ്മ്യൂണിസ്റ്റുകാര്‍ ഭൂതത്തിലും വിശ്വസിച്ച് തുടങ്ങിയോ?
കൈരളി TVയിലെ മണ്ടന്‍ കുണാപ്പികള്‍ക്ക്
എഴുതിയത് Kaippally കൈപ്പള്ളി തിയതി: 5/15/2008 10:59:00 AM 16 അഭിപ്രായങ്ങള്‍ : മറ്റ് അനുബന്ധ ലേഖനങ്ങള്‍ :
മുഖമുദ്രകള്‍ : Journalism, keralam, മലയാളം മാദ്ധ്യമം
വിജയകരമായ ഒരു മുലയൂട്ടല്‍ പരീക്ഷണം.
എന്റെ ഭാര്യ, പ്രിയ, മലയാളിയല്ലാത്തതിനാല്‍, ഈ പരീക്ഷണത്തിന്റെ ഫലങ്ങള്‍ മലയാളത്തില്‍ എഴുതാന്‍ അവള്‍ക്ക് കഴിയില്ല. ഇനി എഴുതുന്നതെല്ലാം പ്രിയയുടെ അനുഭവങ്ങളാണു്.
ജനിച്ച് വീഴുന്ന കുഞ്ഞിനു് അമ്മയുടെ മുലപ്പാല്‍ എത്രമാത്രം അത്യാവശ്യമാണു് എന്ന് മലയാളികള്‍ക്ക് നല്ലതുപോലെ അറിയാവുന്ന ഒരു കാര്യമാണു്. ശിശുപാലനത്തിന്റെ കാര്യത്തിലും പ്രാഥമിക അരോഗ്യത്തിന്റെ കാര്യത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണു്. പക്ഷെ ജോലി ചെയ്യുന്ന അമ്മമാര്‍ എത്രമാത്രം വിജയകരമായി കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നുണ്ട് എന്ന കാര്യത്തില്‍ സംശങ്ങളുണ്ട്. അറിഞ്ഞിടത്തോളം കുറവാണു്.
ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് (മായ) ജനിച്ചപ്പോള്‍ ഞങ്ങളെ അലട്ടിയ ഒരു പ്രശ്നം, പ്രിയ (ഭാര്യ)ജോലിക്ക് പോകുമ്പോള്‍ എങ്ങനെ മുലയൂട്ടും എന്നതായിരുന്നു. ജോലിയുടെ ഭാഗമായി Qatar ലും പോകേണ്ടി വരുന്നതിനാല്‍ പ്രശ്നം കുറച്ചുകൂടി ഗുരുതരമാണു്. ആദ്യത്തെ കുഞ്ഞിനെ രണ്ട് വര്‍ഷവും ആറു മാസവും മുലയൂട്ടി. അതേ ശുശ്രൂഷ മായക്കും ലഭിക്കണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. ഒരു നല്ല career ഉപേക്ഷിക്കാതെ തന്നെ ഇതെല്ലാം ചെയ്യണം എന്നുമുണ്ടായിരുന്നു.
Breast pump ഉപയോഗിച്ച് പാല്‍ ശേഖരിച്ച് റിഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്ന സംവിധാനത്തേ കുറിച്ച് ഞങ്ങള്‍ പഠിച്ചു തുടങ്ങി. Breast pump പല നിര്‍മ്മാതാക്കളും നിര്‍മ്മിക്കുന്നുണ്ട്, പക്ഷെ ഈ സാങ്കേതിക വിദ്യയില്‍ വര്‍ഷങ്ങളായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് സ്ഥപനങ്ങളാണു്. Aventഉം Medelaയും. രണ്ടിനേക്കുറിച്ചും നല്ലതുപോലെ അന്വേഷിച്ചു. രണ്ടു് ഉപകരണങ്ങളും ഉപയോഗിച്ച സ്ത്രീകളുമായി ഇതിന്റെ ഗുണമേന്മയേ കുറിച്ച് അന്വേഷിച്ചു. അവസാനം ഞങ്ങള്‍ Medelaയുടെ ഒരു പുതിയ മോഡല്‍ വാങ്ങി. പ്രിയ Breast pump officeല്‍ കൊണ്ടു പോയി എന്നും രണ്ടു തവണ പാല്‍ pump ചെയ്യുതു് തുടങ്ങി. Officeലുള്ള German സഹപ്രവര്‍ത്തകര്‍ ആരും തന്നെ പ്രിയ മുറി അടച്ച് എന്താണു് ചെയ്യുന്നത് എന്ന് അന്വേഷിക്കാറില്ല. മലയാളികള്‍ അങ്ങനെയല്ലല്ലോ. ഓഫീസിലുള്ള ഫ്രിജ്ജ് തുറന്നപ്പോള്‍ അവരുടെ ആശ്ചര്യ സൂചകമായ പല പ്രകടനങ്ങളില്‍ നിന്നും ചില കാര്യങ്ങള്‍ മനസിലായി. ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ ഇടയില്‍ Breast pump ഉപയോഗം പ്രാഭല്യത്തില്‍ വന്നിട്ടില്ലാ. ഈ ലേഖനത്തിലൂടെ പല സംശയങ്ങളും മാറും എന്ന് കരുതുന്നു. എന്റെ പ്രിയപ്പെട്ട മല്ലൂ സഹോദരി സഹോദരന്മാര്‍ക്ക് വേണ്ടിക്കൂടിയാണു് ഈ ലേഖനം.
Breast pump വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. അത് ഉപയോഗിക്കാന്‍ സൌകര്യമുള്ള ജോലി സ്തലവും ഉണ്ടായിരിക്കണം. മുലയൂട്ടുന്നതിനു രാജ്യത്ത് ചില നിയമങ്ങളും ഉണ്ടായിരിക്കണം. ഇമറാത്തിലെ സര്‍ക്കാര്‍ ശിശുപാലനത്തിനും മുലയൂട്ടലിനും വളരെയധികം മുന്‍ഗണനകള്‍ കൊടുക്കുന്നുണ്ട് എന്ന് നാം മനസിലാക്കണം. ഇത് സംരക്ഷിക്കാന്‍ ചില നിയമങ്ങളും നിലവിലുണ്ട്.
1) ഗര്‍ഭിണിയായ സ്ത്രീയെ ഗര്‍ഭത്തിന്റെ കാരണത്താല്‍ പിരിച്ചുവിടാന്‍ പാടില്ല. അങ്ങനെ പിരിച്ചുവിട്ടാല്‍ ഒന്നിലധികം നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനേയും ഉടമയേയും ശിക്ഷിക്കാന്‍ വകുപ്പുണ്ട്.
2) പ്രസവത്തിനു ശേഷം എല്ലാ അനുകൂല്യങ്ങളോടുംകൂടിയ 45 ദിവസത്തെ അവധി.
3) അതിനു പുറമേ, ശമ്പളം ഇല്ലാത്ത 100 ദിവസത്തെ അവധി
4) ജോലിയില്‍ പ്രവേശിച്ച ശേഷം, രണ്ടു വര്‍ഷത്തേക്ക് നിലവിലുള്ള ജോലി സമയത്തില്‍ നിന്നും രണ്ടു മണിക്കൂര്‍ കുറവു്.
മുലയൂട്ടലിനു ഇത്രയും ആനുകൂല്യങ്ങള്‍ ഇമറാത്ത് സര്‍ക്കാര്‍ ചെയ്ത് തരുന്നുണ്ട്. അമേരിക്കയിലും, യൂറോപ്പിലും ഇതിലും അധികം ആനുകൂല്യങ്ങള്‍ ഉണ്ട് എന്ന് അറിയുന്നു. ചില സ്ഥാപനങ്ങള്‍ മുലയൂട്ടുന്ന സ്ത്രീകളെ വീട്ടില്‍ പോകാനും അനുവദിക്കുന്നുണ്ട്.
ഇത്രയും വിശദമായി പറഞ്ഞതിന്റെ കാരണം, ദുബൈയിലുള്ള പല ചെറ്റ സ്ഥാപനങ്ങളും ഈ നിയമങ്ങള്‍ പാലിക്കാറില്ല. അതിനു കാരണം സ്ത്രീകള്‍ക്ക് ഈ നിയമങ്ങള്‍ വ്യക്തമായി അറിയാത്തത് കൊണ്ട് തന്നെയാണു്.
മുലയൂട്ടലിനെ ചുറ്റിപ്പറ്റി പല തെറ്റിദ്ധാരണകള്‍ ഇപ്പോഴും ഉണ്ട്. അതില്‍ ചിലത്.
1) കുട്ടി ജനിച്ച ഉടന്‍ മുലയില്‍ നിന്നും ചുരത്തുന്ന ദ്രാവകം കുട്ടികള്‍ക്ക് കൊടുക്കരുത്: തെറ്റ്.
Colostrum എന്ന ഈ ദ്രാവകം കുട്ടികളുടെ പ്രതിരോധ ശക്തിക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണു്. ഓരോ കെളവികള്‍ ഓരോന്ന് പറയുന്നത് കേട്ട് കുട്ടികളുടെ ഭാവി കൊളമാക്കരുത്.
2) ലൈംഗിക ബന്ധത്തിനു് ശേഷം കുഞ്ഞിനു് പാല്‍ കൊടുക്കരുത്: തെറ്റ്.
സ്ത്രീയും പുരുഷനും തമ്മില്‍ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ തലച്ചോറില്‍ ഉല്പാദിപ്പിക്കുന്ന Oxytoxin എന്ന hormone തന്നെയാണു അമ്മ കുഞ്ഞിനു മുലയൂട്ടുമ്പോഴും ഉല്പാദിപ്പിക്കുന്നത്. ഈ hormone അമ്മയേയും കുഞ്ഞിനേയും സാന്ത്വനപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ ലൈംഗിക ബന്ധത്തിനു് ശേഷം മുലയൂട്ടുന്നതില്‍ ശാസ്ത്രീയമായി ഒരു തെറ്റുമില്ല.
3) ആണ്‍ കുട്ടികള്‍ക്ക് ഒരു വയസുവരേയും പെണ്‍ കുട്ടികള്‍ക്ക് ആറു മാസം വരെയും മാത്രമേ മുല പാല്‍ കൊടുക്കാവൂ. തെറ്റ്.
ഈ വിശ്വാസത്തിനു് യാതോരു അടിസ്ഥാനവുമില്ല.
4) അമ്മയുടെ മുലപ്പാല്‍ തികയുന്നില്ല: തെറ്റ്
സ്ഥിരം കേള്‍ക്കാറുള്ള ഒരു കാര്യമാണു് ഇത്. കുഞ്ഞ് കരയുന്നതിന്റെ അര്‍ത്ഥം പാല്‍ തികയാത്തതു മൂലമാണു് എന്ന് പല മമ്മമാരും കരുതാറുണ്ട്. അമ്മ പാല്‍ ഉല്പാദിപ്പിക്കുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും പാല്‍ തികയുന്നുണ്ട്.
5) ആറു മാസം കഴിഞ്ഞ് പാല്‍പൊടി കൊടുക്കണം: നിര്‍ബന്ധമല്ല.
ആറു മാസം കഴിഞ്ഞ ഉടന്‍ കടയില്‍ പോയി formula വാങ്ങി കുപ്പിയിലാക്കണം എന്നില്ല. പഴ വര്‍ഗ്ഗങ്ങളും, ചില അരി ആഹാരങ്ങളും കൊടുത്തുതുടങ്ങാം. കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കുന്നത് കൊണ്ട് വയറ്റിളക്കമല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായതായി കാണുന്നില്ല. കഴിയുന്നതും മറ്റ് മൃഗങ്ങളുടെ പാല്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക. അത് അവരുടെ കുട്ടികള്‍ക്ക് വേണ്ടി ഉല്പാദിപ്പിക്കുന്നതാണു്.
സ്തനസൌന്ദര്യത്തിനു പാശ്ചാത്യ രാജ്യങ്ങള്‍ കൊടുക്കുന്ന വ്യാഖ്യാനം ഇന്ത്യയില്‍ 50 വര്‍ഷം മുന്‍പ് വരെ ഇല്ലായിരുന്നു. സ്തനം എന്നാല്‍ മാതൃത്വത്തിനു് ആവശ്യമുള്ള ഒരു പ്രധാന ശരീരാവയവം മാത്രമായിരുന്നു. പക്ഷെ അതില്‍ നിന്നുമെല്ലാം ഇന്ന് സ്തനം ഒരു sex object ആയി മാറിയിരിക്കുന്നു. ചില സ്ത്രീകള്‍ സ്തനസൌന്ദര്യം നഷ്ടപ്പെടാതിരിക്കാനായ് മുലയൂട്ടുന്നതിന്റെ കാലായളവ് കുറക്കുന്നതായി കേട്ടിട്ടുമുണ്ട്. സ്തനസൌന്ദര്യത്തിന് നാം ഇന്നു് നല്‍കുന്ന പ്രാധാന്യം, അവയുടെ പ്രാഥമിക ആവശ്യത്തിനു കൂടി കോടുക്കേണ്ടതാണു് എന്ന് ഞാന്‍ കരുതുന്നു.
ഇനിയുമുണ്ട് പല അന്ധ വിശ്വാസങ്ങളും. എല്ലാമൊന്നും എനിക്കറിയില്ല. അറിയാവുന്നവര്‍ ഇവിടെ comment അയി എഴുതു.
മായ മോള്‍ക്ക് അറു മാസം തികഞ്ഞു. അവള്‍ ഇന്നുവരെ പൊടിപ്പാല്‍ കുടിച്ചിട്ടില്ല. ഞങ്ങളുടെ ഫ്രീസറില്‍ ഇപ്പോള്‍ അടുത്ത നാലു മാസത്തേക്കുള്ള പാല്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നേരിട്ട് ബന്ധപ്പെടാം.
മായ കുട്ടി
ഞങ്ങളുടെ ഫ്രീസറില്‍ ഇനി ഭക്ഷണത്തിന് സ്ഥലം ഇല്ല.
എഴുതിയത് Kaippally കൈപ്പള്ളി തിയതി: 5/14/2008 11:36:00 AM 58 അഭിപ്രായങ്ങള്‍ : മറ്റ് അനുബന്ധ ലേഖനങ്ങള്‍ :
മുഖമുദ്രകള്‍ : breast feeding, മുലയൂട്ടല്‍
അറിഞ്ഞിരിക്കേണ്ട ചില വാക്കുകളും അതിന്റെ അര്ത്ഥങ്ങളും
മലയാളികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില വാക്കുകളും അതിന്റെ അര്ത്ഥങ്ങളും. വേണമെങ്കില്‍ മതി. കാരണം മലയാളി ഈ വാക്കുകള്‍ തിരിച്ചും മറിച്ചും പണിഞ്ഞ് പണിഞ്ഞ് ഇത് ഒരു പുതിയ "ഫാഷ" ആക്കി മാറ്റികഴിഞ്ഞു.
Marriage = ദാബത്യ ജീവിതം. ഈ വാക്കിന്റെ അര്ത്ഥം കല്യാണം എന്നല്ല. ഒരു മണിക്കൂര്‍ മുതല്‍ 50 വര്ഷം വരെ ചിലപ്പോള്‍ നീണ്ട് നില്കും. കുടുമ്പ സമേതം പങ്കേടുക്കാന്‍ വിളിക്കരുത്, please.
Wedding = കല്യാണം, നിക്കാഹ്, വേളി, വിവാഹം. ഇതാണു നിങ്ങള്‍ കല്യാണ കത്തില്‍ എടുത്തുവെച്ച് ഉപയോഗിക്കേണ്ട വാക്ക്. മറ്റേ വക്ക് അല്ല.
Saloon = ഹോട്ടല്‍ ലോബിയില്‍ വിശ്രമിക്കാനുള്ള ഇടം. കള്ളടിച്ച് പാമ്പാകാനുള്ള ഇടം. മുടി വെട്ടുന്ന ഇടമല്ല.
Salon = മുടിവെട്ടുന്ന ഇടം. മലയളത്തില്‍ സലോണ്‍ എന്ന് വേണമെങ്കില്‍ എഴുതാം.
Lead kindly Light = എന്നാല്‍ "ലീഡ് കൈന്റ്ലി ലൈറ്റ്" എന്നാണു ഉച്ചരിക്കേണ്ടത്. Our own English School, Shjല്‍ രാവിലെ വിളിച്ച് കൂവുന്നത് കണക്ക്. "ലെഡ് കൈന്റ്ലി ലൈറ്റ്" അല്ല.
ചോദ്യം ചോദിക്കുമ്പോള്‍ തലയാട്ടാതേ, "Your are coming"? എന്ന് ചോദിച്ച് ക്ഷീണിക്കണമെന്നില്ല. "Are you coming ?" എന്ന് ചോദിച്ചാല്‍ മതി.
പിന്നെ ദയവായി ആ (Illegal) Microsoft Officeന്റെ Default Dictionary British English ആകി വെക്കുക. അതില്‍ by default US dictionary ആണു load ചെയ്യുക. കുറേ തലവേദന അങ്ങനെ ഒഴിവായി കിട്ടും.
എഴുതിയത് Kaippally കൈപ്പള്ളി തിയതി: 5/11/2008 07:30:00 PM 24 അഭിപ്രായങ്ങള്‍ : മറ്റ് അനുബന്ധ ലേഖനങ്ങള്‍ :
മുഖമുദ്രകള്‍ : language, mallus, മല്ലുസിന്റെ ആങ്കലയ പ്രയോഗം
