
മലയാള മനൊരമയുടെ websiteല്‍ വലതു വശത്തു കാണുന്ന google adsense എലാം ചൈനീസ് ഭാഷയിലാണു് വരുന്നത്. ഗൂഗിളിനറിയില്ലല്ലോ മനോരമയിലെ ബുദ്ധിരാക്ഷസന്മാര് മലയാളം ASCII യിലാണു് എഴുതുന്നതെന്നു.
മലയാള മനൊരമക്ക് ചൈനയില്‍ വയനക്കാറുണ്ടോ എന്നറിയില്ല. ഇതില്‍ നമ്മള് കുത്തിയാലല്ലെ അവര്‍ക്കു് കാശുകിട്ടും. Google Adsense ല്‍ subscribe ചെയുമ്പോള്‍ ഇങ്ങനയൊരു അക്കിടി പറ്റുമെന്നു അണ്ണമ്മാര് പ്രതീക്ഷിച്ചില്ല.
എന്തായാലും നഷ്ടം മനോരമക്കുതന്നെ.
യൂണികോഡ് ഉപയോഗിക്കാത്തതിന്റെ പ്രശ്നങ്ങള്‍ അങ്ങനെ ഓരോന്ന് ഓരോന്നായിട്ട് പോരട്ടെ.
മനോരമയില്‍ ചൈനീസ് പരസ്യങ്ങള്‍ !!!
ReplyDeleteകൈപ്പള്ളിയേ, മനോരമക്കാര് യൂണിക്കോഡില്‍ എഴുതിയിട്ടും കാര്യമില്ല. കാര്യം, മലയാളം പരസ്യങ്ങളുടെ ഡാറ്റാബേസ് ഗൂഗിളിനില്ല.
ReplyDeleteആസ്കിയായാലും യൂണീക്കോഡായാലും ഇന്ത്യന്‍ ഭാഷകളിലുള്ള സൈറ്റുകള്‍ക്ക് ആഡ്സെന്‍സ് പിന്തുണയില്ല. ഒരു മുട്ടുശാന്തിക്ക് ഇംഗ്ലീഷ്, ലാറ്റിന്‍, ചൈനീസ്, ജപ്പാന് ഭാഷകളിലുള്ള പരസ്യങ്ങള്‍ ആഡ്സെന്‍സ് നല്‍കുമെന്ന് മാത്രം.
മനോരമയില്‍ മാത്രമല്ല, ദീപികയിലും ഈവിധത്തിലുള്ള പരസ്യങ്ങള്‍ കാണാറുണ്ട്.
ചില കസ്റ്റമൈസ്ഡ് പരസ്യങ്ങള്‍ ഗൂഗിളിന്റെ കയ്യിലുണ്ട്. ശാദി ഡോട്ട് കോം, ഭാരത് മാട്രിമൊണി ഡോട്ട് കോം തുടങ്ങി, ഇന്ത്യന്‍ യുവത്വത്തിനായുള്ള പരസ്യങ്ങള്‍. ഇത് ആഡ്സെന്‍സിന്റെ ഡാറ്റാബേസില്‍ ഇമേജായിട്ടാണ് ഉള്ളത്. ഈ ജപ്പാന്, ലാറ്റിന്‍ പരസ്യങ്ങള്‍ക്ക് പകരമായി ആ ചിത്രപ്പരസ്യങ്ങളെങ്കിലും (ഹിന്ദിയിലാണ് ഈ പരസ്യ്യങ്ങളെന്ന് തോന്നുന്നു) മനോരമയിലും ദീപികയിലുമൊക്കെ വന്നാല്‍ മതിയായിരുന്നു.
“യൂണികോഡ് ഉപയോഗിക്കാത്തതിന്റെ പ്രശ്നങ്ങള്‍ അങ്ങനെ ഓരോന്ന് ഓരോന്നായിട്ട് പോരട്ടെ.” എന്ന് പറഞ്ഞത് സത്യം. യൂണിക്കോഡില്‍ നമ്മള് സ്വയം പര്യാപ്തത നേടും വരെ വലിയ വിപ്ലവങ്ങളൊന്നും പ്രതീക്ഷിക്കേണ്ട!
cool blog!
ReplyDeleteഇതാ സ്ക്രീന്‍ ഷോട്ട് ഒരെണ്ണം.
ReplyDeleteഫയര്‍ഫോക്സ് ബ്രൌസറ് ഇന്‍സ്റ്റാള്‍ ചെയ്യുക - എന്നിട്ട് അതിന് മേലെ രണ്ട് എക്സ്‍റ്റന്‍ഷന്‍സും:
1) ആഡ്ബ്ലോക്ക് പ്ലസ് - പരസ്യങ്ങളും പോപ്പപ്പകുളും ഒന്നും തന്നെ പിന്നെ കാണേണ്ടി വരില്ല.
2) പദ്മ -- പ്രമുഖ മലയാളം ദിനപത്രങ്ങളെ യൂണീകോഡിലേക്ക് മാറ്റി വായിക്കബിളാക്കുവാന് ഇതു വേണം.
ബെന്നി പറഞ്ഞതു പോലെ, ആഡ് പ്ലെയിസ്മെന്റിനു ഗൂഗിളും യാഹൂവുമൊക്കെ ഉള്ളടക്കത്തിലെ ഇംഗ്ലീഷ് വാക്കുകളെയാണ് ആശ്രയിക്കുന്നത് -- മറ്റു ഭാഷകളിലെ സൈറ്റുകളില്്, അനുയോജ്യമായ പരസ്യങ്ങള്‍ വരണമെന്നുണ്ടെങ്കില്‍ ഒരു വേല, META tags നുള്ളില്‍ കീവേര്‍ഡുകള്‍ നിര്‍വചിക്കുക എന്നതാണ് -- ദീപികയും മനോരമയും ഒക്കെ ചെയ്യുന്നത് ഇതു തന്നെ. :)
എന്നിരുന്നാലും, ഏച്ചു കെട്ടിയാല്‍ മുഴച്ച് നില്ക്കുക തന്നെ ചെയ്യും, എന്നല്ലേ..? പിന്നെ കിട്ടുന്ന പരസ്യങ്ങള്‍ വെച്ച്, ഉള്ളത് കൊണ്ട് ഓണം പോലെ..!