Sunday, January 06, 2008

പത്രത്തിന്റെ ബലത്തില്‍ ബൂലോകത്തെ വിമര്‍ശിക്കുന്നവര്ക്കായി..



ഹരികുമാര, രണ്ടു കൈയും പൊക്കി വിമര്ശിക്കരുത് please !!!

[ഈ കാര്ട്ടൂണിന്റെ പശ്ചാത്തലം അറിയാന്‍ ഇതു് വായിക്കുക. ]

47 comments:

  1. എന്നെ അങ്ങോട്ട് കൊല്ല്

    ReplyDelete
  2. ആ ഇടതു വശത്തുനിന്ന് ചിരിക്കുന്നയാളെ വരയ്ക്കാന്‍ കേരളത്തിലെ പല യുവ (തുടക്കക്കാര്‍ എന്നു സാരം) കാര്‍ട്ടൂണീസ്റ്റുകള്‍ക്കും ഇന്നുമറിയില്ല... കിടുകിടിലന്‍ പോസ് !
    വരയില്‍ വിരലുകളുടെ വിന്യാസം പലരും ശ്രദ്ധിയ്ക്കുന്നുപോലുമില്ല !

    അയാളും ഞാനും ഇടതരാണ് - ചിരിയുടെ ശൈലിയില്‍. കലക്കി കൈപ്പള്ളീ !

    ReplyDelete
  3. അയ്യോ, എനിക്ക് വയ്യേ.....എന്റെ കൈപ്പള്ളി....ഇത് സൂപ്പര്‍........

    രണ്ട് കയ്യും പൊക്കിയാല്‍ സംഭവം കളിമാറും.

    ReplyDelete
  4. കാര്‍ട്ടൂ‍ണ്‍ എന്ന ആങ്കിളില്‍ നിന്ന് നോക്കിയാല്‍ 10/10 കൈപ്പള്ളി.

    (ബി.ട്ടി.ഡബ്ലിയൂ - ബ്ലോഗ്ഗര്‍ എന്ന നിലയ്യ്ക് നമുക്ക് വ്യക്തിഹത്യ ഒഴിവാക്കി മാതൃക ആയിക്കുടെന്നില്ല)

    ReplyDelete
  5. ഹ ഹ!! ഇതാണ് വിമര്‍ശനം!! ആ മുഖ‘ഭാവം’എത്രാം നമ്പര്‍ ആണോ ആവോ?
    ഇവിടെ വന്നു കാണാന്‍ അങ്ങോരുടെ ഈഗോ സമ്മതിക്കുമെന്ന് തോന്നുന്നില്ല.മെയിലായി അയച്ച് കൊടുക്ക്!

    ReplyDelete
  6. “ബു ഹ ഹ ഹ.ഹാ.“

    “അനങ്ങിപ്പോകരുത് ! ഹാന്‍സ് അപ്പ് !! “

    ReplyDelete
  7. പേരയ്കേനെ കൊണ്ട് ഞാന്‍ തോറ്റു എന്റമ്മച്ചീ. എന്തൊരു ശൌര്യമെന്റപ്പാ.

    അങ്ങേരിതൊക്കെ കണ്ടേച്ചും എന്തേലും കടുംകെക കാട്ടിയാലു പേരയ്കേനേ ആരും പടമില്ലാത്തൊണ്ട് പിടിയ്കില്ല, എന്നേം കൈപ്പിള്ളീനേം ഒക്കെ പൊക്കും. അതും പോരാണ്ടെ എന്റെം ഒക്കെ പേരും പടവോം വച്ച് എന്തേലും മീഡീയേയലു കാച്ചിയാല്‍, ശ്ശോ, എന്റെ മോള്‍ടെ ഉറച്ച കല്ല്യാണം കുളാവും. എനിച്ച് പേടിയാ പേടിയാ...

    ReplyDelete
  8. ഹഹഹഹഹ... എന്നാല്ലാതെ എന്തു പറയാന്‍?
    കൈപ്പള്ളി മാഷേ.... കൊട് കൈ

    ReplyDelete
  9. അതുല്യച്ചേച്ചീ, ആരു പറഞ്ഞൂ എന്നെപ്പിടിക്കില്ലാന്ന്..പാസ്പോര്‍ട്ട് കോപ്പിവരെ കൊടുത്തിട്ടുണ്ട്. :)
    അഹങ്കാരികളെ കൊഞ്ഞണംകുത്താന്‍ എനിക്ക് ഭയങ്കര ശൌര്യമാ.. :)

    ReplyDelete
  10. അത്യുഗ്രന്‍ കാര്‍ട്ടൂണ്‍.. എവിടേന്ന് കിട്ടുന്നൂ ഈമാതിരി ഐഡിയകള്‍!:) അഭിനന്ദനങ്ങള്‍!

    ചെറിയ വിമര്‍ശനം പോലും നേരിടാന്‍ തയ്യാറല്ലാത്ത ഒരാളോട് പിന്നെ കൂടുതല്‍ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന പോളിസിയാണ് നല്ലത് എന്നാണെന്റെ തോന്നല്‍. സ്വയം നേരെയാവും എന്ന് വിശ്വസിക്കാം! :)

    ReplyDelete
  11. ഹഹഹ കൈപ്പള്ളി... ഇതടിപൊളി... :)

    നായകന്‍ തകര്‍ത്തു... :)

    ഏതാണ്ടൊരു സിനിമയില്‍ ഒരു പാട്ടുണ്ടല്ലോ...

    ‘നാണം മറയ്ക്കാനായി...’ എന്ന് തൊടങ്ങുന്ന ഒരു പാട്ട്... :)

    ReplyDelete
  12. ഉഗ്രന്‍ കാര്‍ട്ടൂണ്‍. കൈപ്പള്ളി അണ്ണന്‍ വരയിലും പുലിയാണെന്നു ഇന്നാ അറിയുന്നത് ;)

    ReplyDelete
  13. കൈപ്പള്ളീ കൊട് കൈ.

    ചിരിക്കുന്നവന്റെ അപ്പുറത്ത് തോക്കു ചൂണ്ടി ‘ഹാന്‍സ് അപ്’ പറയുന്ന കൈപള്ളിയേയും വരക്കാമായിരുന്നു. സമ്മതിച്ചിരിക്കുന്നു.

    -സുല്‍

    ReplyDelete
  14. നനായിരിക്കുന്നു .....ആ മനുഷ്യനെകൂടെ ഇതൊക്കെ കാണിക്കണ്ടെ.. എന്നാലല്ലെ അതിന്റെ ഒരിതു ശരിയാകത്തൊള്ളു...

    ഒരു വെട്ടുകിളി... അഥവാ‍ാ ഒരു ഗറില്ല....

    ReplyDelete
  15. കൈപ്പള്ളി,

    ഇതൊരൊന്നൊന്നര വരയായിപ്പോയി...

    ഓരോരുത്തരും അവരവരര്‍ഹിക്കുന്ന ആയുധം നേരിടേണ്ടി വരും എന്നു പറയുന്നതിതിനെയാണ്.


    ഓ.ടോ. ബൂലോഗത്തെ മറ്റു കാര്‍ട്ടൂണിസ്റ്റുകള്‍ക്കൊരു മുന്നറിയിപ്പ് ‘കൈപ്പള്ളിയെ സൂക്ഷിക്കുക‘
    :):):)

    ReplyDelete
  16. ഹെന്റമ്മോ! ഇതു കലക്കി!!!!!

    ReplyDelete
  17. കൈപ്പള്ളി.. കിടിലന്‍ വര

    ReplyDelete
  18. കലക്കന്‍ വര.

    കാര്‍ട്ടൂണിസ്റ്റേ..ഇടതന്റെ വിരലുകളുടെ വിന്യാസം.. ഇതു പണ്ട് കോച്ചന്‍ ചാപ്പല്‍ കാണിച്ച ക്രിയയാണോ.

    ആസ്ത്രേലിയയില്‍ ക്രിക്കറ്റ് ടെസ്റ്റ് മാച്ചില്‍ അമ്പയര്‍മാര്‍ തകര്‍പ്പന്‍ ബാറ്റിംഗ് തുടരുന്നു. ഔട്ടാകാത്ത ഇന്ത്യന്‍ ബാറ്റ്സ്മാന്‍‌മാരെ ചുമ്മാ കൈപൊക്കിക്കാണിച്ച് പുറത്താക്കുന്നു, ഇന്നും.
    ഇജ്ജാളെ അങ്ങ്ട് അമ്പയറായി അയച്ചാലോ..
    ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ സിക്സ്രര്‍ അടിച്ചാല്‍ ഇജ്ജാള് രണ്ടു കൈയ്യും പൊക്കുമോന്നറിയാനാ.!!!

    ReplyDelete
  19. കൈപ്പിള്ളീ നന്നായിരികുന്നു. ഇങ്ങനെ ഒരു പ്രതിഭകൂടി ഒളിഞ്ഞിരിക്കുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്...

    ReplyDelete
  20. ഫ്ലാഷ് ന്യൂസ്:

    ഇനി ഇപ്പോ ഇജ്ജാളെ ആസ്ത്രേലിയില്‍ അമ്പയറായി അയച്ചിട്ട് കാര്യമില്ല.

    അവിടുത്തെ അമ്പയറന്മാര്‍ ഓരോ കൈ പൊക്കി.
    ഇന്ത്യ ആള്‍ ഔട്ട്. കളി തോറ്റു.

    ReplyDelete
  21. ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
    ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..
    ഹെന്ത് പറയാന്‍ ... ഒരു ഇരയെ സൃഷ്ടിക്കുക .. ഇന്നിട്ട് കൊത്തിവലിക്കുക അത്ര തന്നെ ....

    ReplyDelete
  22. ഇഷ്ടങ്ങള്‍ പലര്‍ക്കും പലതരത്തിലല്ലെ കൈപ്പള്ളീ...?
    ആരുടേയും താപത്തിനേയൊ കോപത്തിനേയൊ കവിതകൊണ്ടൊ വാക്കുകൊണ്ടൊ വിലയിരുത്തുകയും അരുത്.
    വിമര്‍ഷിക്കുന്നവര്‍ വിമര്‍ഷിക്കട്ടെ അഭിനന്ദിക്കുന്നവര്‍ അഭിനന്ദിക്കട്ടെ..
    കടലുണ്ടെങ്കിലല്ലെ തിരമാലയുണ്ടാകുകയുള്ളൂ.
    തിരമാലയുണ്ടായെങ്കിലല്ലെ തീരമുണ്ടാകുകയുള്ളൂ
    സാഹോദര്യസ്നേഹം വളര്‍ത്തുക,സൌഹൃദം നിലനിര്‍ത്തുക ലോകസമാധാനം പോലും നിലനില്‍ക്കുന്നത് സ്നേഹത്തിന്റെ ഒരൊറ്റബലത്തിലല്ലെ..?
    ആ സ്നേഹം മുന്നിര്‍ത്തി നാം തമ്മില്‍ പടുത്തുയര്‍ത്തിയ ആ ബന്ധത്തിന്റെ പേരില്‍ ഞാന്‍ നന്നി പറയുന്നു എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും.കൂടെ പുതുവല്‍സരാശംസകള്‍.!!
    [ഇനി ഇതിന്റെ പേരില്‍ എന്നെ ആരൊക്കെ തല്ലാന്‍ വരൂന്നൊ ഭഗവാനേ]

    ReplyDelete
  23. കിടിലം മാഷേ.

    ReplyDelete
  24. ഇടിവെട്ടു വര..:)

    ReplyDelete
  25. ഹ..ഹ.. കിണുക്കന്‍ കാര്‍ട്ടൂണ്‍...!!
    വിമര്‍ശനത്തിന്റെ ചവറു ഭാഷയ്ക്ക് വരകള്‍ കൊണ്ടുള്ള പ്രഹരം.

    ReplyDelete
  26. കൈപ്പള്ളി മാഷേ കൊടുകൈ !!!

    ആശയം വര ..എല്ലാം കിടുകിടു

    ReplyDelete
  27. :) :) എന്തു പറയാന്‍, ആദ്യം ചിരിയൊന്നു നിര്‍ത്തട്ടെ ::)

    ReplyDelete
  28. സംഭവം കിടിലം ..പക്ഷെ തനിക്ക് താഴെ ഉള്ളവനോട് യുദ്ധം പാടില്ല എന്നാ.... അങ്ങേരു പണ്ടെ അന്ധന്‍.. ഇനി കണ്ണിലോട്ടു ടോര്‍ച്ച് അടിച്ചിട്ടു വല്ല കാര്യവും ഉണ്ടോ ...

    ReplyDelete
  29. ഇപ്പഴാ ശരിക്കും സങ്കടം വന്നേ. കഷ്ടം...

    ReplyDelete
  30. വര സൂപ്പര്‍ ആയിരിക്കുന്നു എന്നു പറയാതെ വയ്യ.

    ReplyDelete
  31. കൈപ്പള്ളിയെ നമിച്ചു, വീണ്ടും. ചിരിക്കാതിരിക്കാന്‍ ഒരു മാര്‍‌ഗ്ഗവുമില്ല. :)
    നവരുചിയന്റെ കമന്റും കൃത്യം!

    ReplyDelete
  32. നല്ല വര...
    അതിലും നല്ല ആശയം....
    വാക്കുകളേക്കാള്‍ ശക്‌തിയുള്ള വര....

    ReplyDelete
  33. സാറെ വരയ്‌ക്കേണ്ട,
    ഞാന്‍ നന്നാകില്ല....

    ReplyDelete
  34. കാര്‍ട്ടൂണ്‍ ചിരിപ്പിച്ചു.വല്ലാതെ.


    കടലിലെ ഓളവും
    ബ്ലോഗിലെ വിവാദവും
    അടങ്ങുകില്ലോമനേ......

    ReplyDelete
  35. ഹരികുമാറിനെ സഹായിക്കാന്‍ ക.കൌ. പത്രാധിപര്‍ എത്രയോ വായനക്കാരുടെ കത്തുകളാവും തമ്സ്കരിക്കുന്നതു !!!
    എനിക്കൊരു അനുഭവം ഉണ്ടു..വളരെ ലോജിക്കലായി ഹരികുമാറിനെ എതിര്‍ ത്ത എന്റെ കത്തു വെളിച്ചം കണ്ടില്ല.

    ReplyDelete
  36. കുറച്ചു കാലമായി ഇടിയും തടയും കാണുന്നു.....

    കാര്‍ട്ടൂണ്‍ കലക്കി
    10/10

    ഇനി അവിടുന്നുള്ള പ്രതികരണം വരട്ടെ.....
    വരികള്‍ സഹിക്കാത്തവര്‍ വര സഹിക്കുമോ?
    കണ്ടറിയാം...

    ReplyDelete
  37. കൊന്ന് കൈയ്യില്‍ കൊടുത്തല്ലോ അണ്ണാ. വര കേമം. :)

    ReplyDelete
  38. ചാത്തനേറ്:ഈ വിഷയത്തില്‍ ആകെ ഇടുന്നൊരു കമന്റ്, കലക്കി, ഇതു കണ്ടിട്ട് ചുമ്മാ പോവാന്‍ തോന്നുന്നില്ല കൈപ്പള്ളി അണ്ണോ...

    ReplyDelete
  39. cartoonist (സജ്ജിവ്)
    താങ്കളേ പോലഒരു സുഹൃത്തില്‍ , നിന്നും എനിക്ക് കിട്ടിയ പ്രോത്സാഹനത്തിനു നന്ദി പറയട്ടെ.

    കുറു, അതുല്യ, പേരക്ക, അഭിലാഷ്, വാല്‍മീക്കി, സതീഷ്, അഗ്രജന്‍, ഇടിവള്‍, സുല്‍, വഴി പോക്കന്‍, പൊതുവാള്‍, കുട്ടന്മേനോന്‍, ദേശാഭിമാനി, കൃഷ്, പ്രശാന്ത് ആര്‍. കൃഷ്ണന്‍, Eccentric, ജിഹേഷ് എടക്കൂട്ടത്തില്‍, അലിഫ്, ഗുപ്തന്‍, നളന്‍, കിനാവ്, മോഹന്‍, പരാജിതന്‍, നാടോടി, ബാജി ഓടംവേലി, tk sujith, അനാഗതശ്മശ്രു, മലബാറി, ദില്ബാസുരന്‍, കുട്ടിച്ചാത്തന്‍.:

    ---- നന്ദി ---------------

    ReplyDelete
  40. നവരുചിയന്‍ said..
    "അങ്ങേരു പണ്ടെ അന്ധന്‍.. ഇനി കണ്ണിലോട്ടു ടോര്‍ച്ച് അടിച്ചിട്ടു വല്ല കാര്യവും ഉണ്ടോ ..."
    അന്ധനാണോ എന്ന Torch അടിച്ച് നോക്കിയതല്ലെ. ഇപ്പോഴ് നവരുചിയന്‍ പറഞ്ഞത് പോലെ തന്നെ അന്ധനാണെന്ന് മനസിലായി.

    ReplyDelete
  41. sathyavrathan
    ഇരയെ ഞാന്‍ സൃഷ്ടിച്ചില്ല്. അദ്ദേഹം ഇരയാവാന്‍ പ്രതിജ്ഞ എടുത്തിരിക്കുകയാണു. അപ്പോള്‍ പ്രതികരിക്കണ്ടേ?

    ReplyDelete
  42. Friends4ever
    നല്ല കവിതയും നല്ല ചിത്രങ്ങളും നല്ല സൃഷ്ടികളും ഉണ്ടാകുന്നത് ക്രിയാത്മകമായ വിമര്ശനത്തിലൂടെ മാത്രമാണു്. "കലാകൌമുദി" പ്രസിദ്ധീകരിച്ചിരുന്ന "സാഹിത്യ വാരഫലം" ത്തിലൂടെ മലയാളിയെ ലോക സാഹിത്യം പഠിപ്പിച്ച ശ്രീ എം . കൃഷ്ണന്‍ നായര്‍ സാര്‍ ചീയ്തിരുന്ന ശ്രേഷ്ടമായ കര്മ്മവും വിമര്‍ശനം തന്നെയാണു്.

    കാണുന്ന ചവുറകളെയെല്ലാം ഗംഭീരം എന്ന് പറഞ്ഞ് എങ്ങും തൊടാതെ വിഴുങ്ങി വിസര്‍ജ്ജിക്കുന്നത് കാരണമാണു് ലോകനിലവാരമുള്ള കലാ സൃഷ്ടികള്‍ കേരളത്തില്‍ നിന്നും കുറയുന്നത്. ഒരു Qualitative analysis നടത്താനുള്ള കഴിവു് ന്മുക്ക് ഇന്നില്ല എന്നു തന്നെ പറയട്ടെ.

    അപ്പോള്‍ പറഞ്ഞു വന്നത്: ഇതാണു്:

    തീര്‍ശ്ചയായും വിമര്‍ശനം ആവശ്യമാണു്. പണ്ടെങ്ങോ പെരിങ്ങോടന്‍ ഒരു ലേഖനം എഴുതിയിരുന്നു. (Link ഓര്മയില്ല) commentകളെ കുറിച്ച് വളരെ വിശതമായിത്തന്നെ ഒരു clinical autopsy ദേവനും നടത്തിയിരുന്നു (Link ഓര്മയില്ല). ചളുക്ക് ഓര്മ്മകുറിപ്പും കോപ്പില കവിതയും വായിക്കുന്ന നേരത്തിനു അതു് തപ്പിയെടുത്ത് ശ്രദ്ദിച്ച് വായിക്കുക.

    "കടലുണ്ടെങ്കിലല്ലെ തിരമാലയുണ്ടാകുകയുള്ളൂ."
    ഇതൊക്കെ വെറും ചില വ്യര്ത്ഥമായ പഴംചൊല്ലുകളാണു. ഇതില്‍ തൂങ്ങി തര്‍ക്കിക്കാന്‍ ശ്രമിക്കരുത്.
    ലേഖനം എന്നും കവിതയെന്നും പറഞ്ഞ് ശുദ്ധ ഭോഷ്കത്തരം എഴുതി വെക്കുന്നത് ഇനി എത്ര വലിയ സുണാമിയായാലും ഞാന്‍ സഹിക്കില്ല. Quantity is irrelevant. ഇനി ഞാനും ഒരു parable പറഞ്ഞു തരാം. വിഭവ സമര്ത്ഥമായ ഒരു സദ്ധ്യ വിളമ്പി കഴിഞ്ഞു. അവസാനം ഇലയുടെ ഒരറ്റത്ത് ഒരല്പം അമേദ്യം വിളമ്പി.
    അപ്പോള്‍ friends4ever വന്നു പറയുന്നു, "കൈപ്പള്ളി നോക്കു ഏലന്‍, പുളിശേരി, സാംബാര്‍, ഇതൊക്കെ നോക്കു അമേദ്യത്തിലേക്ക് നോക്കാതിരിക്കു".

    ആ ഭക്ഷണം അശുദ്ധമായില്ലെ? ഹരികുമാറിനു് സംഭവച്ചിതം അത്ര തന്നെ. 20 വര്‍ഷത്തെ വാരിക എഴുത്തിന് ശേഷം നാം അദ്ദേഹത്തിന്റെ തനി നിറം ബ്ലോഗ് എന്ന Public Diaryയിലൂടെ അറിഞ്ഞു. ഇനി ആ kitchenല്‍ നിന്നുമെന്തെങ്കിലും ഞാന്‍ വിഴുങ്ങണമെങ്കില്‍ ഒരു ശുദ്ധുകലശം നടത്തണം. വേണ്ടെ?

    "സൌഹൃദം നിലനിര്‍ത്തുക ലോകസമാധാനം പോലും നിലനില്‍ക്കുന്നത് സ്നേഹത്തിന്റെ ഒരൊറ്റബലത്തിലല്ലെ..?"

    What absolute Nonsense !!!!
    ലോകസമാധാനം ചരിത്രത്തില്‍ ഒരിക്കലും സ്നേഹത്തിന്റെ പേരില്‍ നിലനിന്നിട്ടില്ല. മുതുകത്ത് നല്ല ഭേഷ ഇടി വീഴും എന്ന ഭയം കൊണ്ടു മാത്രമാണു് സമാധാനം നിലനില്കുന്നത്. ചരിത്രം വല്ലപ്പോഴും എടുത്ത് വായിച്ചുനോക്കു.

    Get real. എങ്കില്‍ പിന്നെ നമുക്ക് ഈ പട്ടാളക്കാരെയൊക്കെ വീട്ടില്‍ പറഞ്ഞു വിട്ടിട്ട് അണു ആയുധങ്ങള്‍ എല്ലാം ബഹിഷ്കരിച്ച് കൂട്ടമായി കൈലാസത്തിലേക്കോ വരാനാസിയിലേക്കോ പോകാം. അയല്കാര്‍ നമുക്ക് "സ്നേഹവും സമാധാനവും" ഒരുളയായി ഉത്രാഞ്ചല്‍ വഴിയും കാഷ്മീര്‍ വഴിയും കൊണ്ടു തരും.

    ReplyDelete
  43. കാര്‍ട്ടൂണ്‍ ഉഷാറായിട്ടുണ്ട്:)

    ReplyDelete
  44. കൈപ്പള്ളി,

    ഇപ്പോഴാ ഇതു കണ്ടത്. നല്ല കാര്‍ട്ടൂണ്‍......കോലാഹലങ്ങള്‍ കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ചിരി നിര്‍ത്താന്‍ സാധിക്കില്ല...

    ReplyDelete
  45. ഹഹഹ കൈപ്പിള്ളീ, അടിപൊളി വര. ഞാന്‍ ഹാന്‍സ് അപ്പ് പറയുന്നില്ല ;)

    ReplyDelete
  46. ഹ ഹ...
    കൈപ്പള്ളി മാഷേ... ഇത് ഇപ്പഴാ ശ്രദ്ധിയ്ക്കുന്നേ... ഈ സഹചര്യത്തിന്‍ അനുയോജ്യമായ പോസ്റ്റ്.

    കിടിലന്‍‌ വരയും.
    :)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..