Friday, March 28, 2008

NASAയില്‍ പണിയെടുക്കുന്ന ശാസ്ത്രജ്ഞന്മാരില്‍ 38% ഇന്ത്യക്കാര്‍

E-mail forward വഴി ലോക വിവരം ഉണ്ടാക്കുന്ന മല്ലൂസിനു് വേണ്ടിയാണു് ഇത് ഞാന്‍ ഇവിടെ എഴുതുന്നത്

NASAയില്‍ പണിയെടുക്കുന്ന ശാസ്ത്രജ്ഞന്മാരില്‍ 38% ഇന്ത്യക്കാര്‍ അല്ല എന്നും വെറും 3-5% ആണെന്നും ഒരു തീരുമാനം ആയി. ങ്ങനെ അതിനൊരു തീരുമാനമായി.

ഇന്ത്യാക്കാരായ വൈദ്യന്മാര്‍ ഏകദേശം 10% ആണു് അമേരിക്കയില്‍ ജോലി ചെയ്യുന്നത്. ഇത് വളരെ നല്ല കണക്കുകളാണു്. അമേരിക്കയില്‍ ഇന്ത്യാക്കാരുടെ ശതമാനം വേറും 1% മാത്രമാണുള്ളത്.

എന്നു കരുതി നുണ പറയാമോ?.

നമ്മള്‍ ഇന്ത്യാക്കാര്‍ മറ്റ് ദേശക്കാരെക്കാള്‍ എന്തൊക്കെയോ ആണെന്നുള്ള ഈ ധാരണയാണു് ഇതുപോലുള്ള നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ കാരണമാകുന്നത്. കൂട്ടമായ അപകര്ഷതാഭോധവും (collective inferiority complex) ഒരു പ്രധാന കാരണമാണു്.

ഇനി അടുത്ത lungi കത്തിക്കാനായി കാത്തിരിക്കുക.

*lungi എന്നാല്‍ ഗള്ഫില്‍ മല്ലുസ് ഉണ്ടാക്കിവിടുന്ന കെട്ടുകഥകള്‍, പണ്ട് , ദുഫൈക്ക് പകരം പേര്ഷിയ എന്ന് അറിയപ്പെടുന്ന സമയത്ത് (1970-1980) ഇതിനെ bundle എന്നും പറഞ്ഞിരുന്നു.

14 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. “നമ്മള്‍ ഇന്ത്യാക്കാര്‍ മറ്റ് ദേശക്കാരെക്കാള്‍ എന്തൊക്കെയോ ആണെന്നുള്ള ഈ ധാരണയാണു് ഇതുപോലുള്ള നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ കാരണമാകുന്നത്. കൂട്ടമായ അപകര്ഷതാഭോധവും (collective inferiority complex) ഒരു പ്രധാന കാരണമാണു്“

    ഏതോ ഒരുത്തന്‍ പടച്ചു വിട്ട നുണയ്ക്ക് മൊത്തം ഇന്ത്യാക്കാരെ പഴിചാരണോ? സാമാന്യം ചിന്തിക്കുന്ന ഒരാള്‍ക്ക് മനസിലാക്കാവുന്നതല്ലേ ഇക്കാര്യത്തിലെ വിശ്വാസ്യത.

    ഓ ടോ: നമ്മള്‍ തമിഴന്‍ മാരെ പാണ്ടികള്‍ എന്നു വിളീക്കുന്നതുപോലെയാണു മറ്റുള്ളവര്‍ നമ്മെ മല്ലൂസ് എന്നു വിളിക്കുന്നത്. വളരെയധികം അരോചകമായ ഒരു വാക്ക്..അത് നമ്മള്‍ തന്നെ വിളിക്കണോ?

    ReplyDelete
  3. ഇന്ത്യയില്‍ ജോലിചെയ്യുന്ന ഇന്ത്യാക്കാര്‍ 80 ശതമാനമത്രേ- പോരെ അതിശയം.
    നാസ കണ്‍സ്ട്രക്ഷനില്‍ ( ബുര്‍ജ്ജ്‌ ദുബായ്ക്കിട്ട്‌ പണിയുന്ന കമ്പ്പനി) പണിയെടുക്കുന്നവര്‍ 80 ശതമാനവും ഇന്ത്യാക്കാരത്രെ..

    ഒരുപക്ഷെ ഇതൊക്കെയായിര്‍ക്കും ഈ വാര്‍ത്തക്ക്‌ പിന്നിലെ വാത്തുമുട്ട

    ReplyDelete
  4. അപകര്‍ഷതാബോധത്തില്‍ നിന്നുതന്നെയാണിത്തരംവാദങ്ങളുണ്ടാവുന്നത്, പെന്റിയം പ്രൊസെസ്സര്‍ ഒരിന്ത്യക്കാരന്റെ സംഭാവനയെന്നൊക്കെപ്പറഞ്ഞ് ഇ മെയില്‍ വന്നതോര്ക്കുന്നു. ഇത്തരം റ്റെക്നികല്‍ ഡെവ്ലപ്മെന്റ് ഒരുകൂട്ടത്തിന്റെതാണെന്നൊന്നും അത് ഫോര്‍വോര്‍ഡ് ചെയ്യുന്ന മഹാന്മാര്ക്ക് അറിവില്ലായിരിക്കും...ആ കൂട്ടത്തില്‍ ഇന്ത്യക്കരനും കാണൂം..ഒരു മഹാന്‍ ബ്ലണ്ടറടിച്ചത് ഇന്ത്യയില്‍ വിന്ഡോസിന്റെ പൈറേറ്റഡ് കോപ്പി മൈക്രൊസോഫ്റ്റ് അംഗീകരിച്ച്താണ്‍ കാരണം മൈക്രോസോഫ്റ്റിന്റെ എല്ലാ സോഫ്റ്റ്വെയറുകളൂം ഇന്ത്യക്കാരാണ്‌ നിര്മ്മിക്കുന്നത്, അതിനാല്‍ ബില്‍ ഗേറ്റ്സ് സ്പെഷ്യല്‍ താങ്ക്സായി ഇന്ത്യക്കാറ്ക്ക് കോപി ചെയ്യാനുള്ള സമ്മതം കൊടുത്തിരിക്കുന്നൂന്ന്.. പിന്നെ കൈപ്പള്ളീ പേര്ഷ്യ എന്ന സ്ഥലമാണ്‍ ഇന്നത്തെ ഇറാന്, പാര്സികള്‍ പേര്ഷ്യക്കാരാണ്. ദൂഫായിയുടെ പളയ പേരല്ല.
    ജിഹേഷേ, സാമന്യ ചിന്തിക്കുന്നവര്ക്ക്ക്ക് ഇതിലെ വിശ്വാസ്യത മനസ്സിലാവില്ല. അവര്ക്ക് അഡോബ് ഫോട്ടോഷോപ്പ് പരിചയം കാണും അഡോബ് ഇന്കോര്പൊരേറ്റഡിനെപ്പറ്റി ഒരൈഡിയയും കാണത്തുമില്ല, അതിനൊട്ട് ശ്രമിക്കുകയുമില്ല.നോക്കിയ ഒരു മലയാളിയിട്ട പേരാണെന്ന് എന്നോടെത്രപേര്‍ തര്ക്കിക്കാന്‍ വന്നിട്ടുണ്ടെന്നോ..!!!അവര്‍ നോക്കിയ റ്റീവിയെപ്പറ്റിയൊന്നും കേട്ടിട്ട്പോലുമില്ലാത്തവരാണ്.most of them was well(?)educated!!!even...

    ReplyDelete
  5. http://www.tehelka.com/story_main38.asp?filename=Op290308singhsnguptas.asp

    ReplyDelete
  6. കടവന്‍
    എന്റെ വാപ്പ 1969ല്‍ ഇവിടെ വന്നപ്പോള്‍ ഈ പ്രദേശം മൊത്തം "പേര്ഷ്യ" എന്നായിരുന്നു കേരളത്തിലുള്ളവര്‍ വിളിച്ചിരുന്നത്.

    ഇവുടുത്തെ ചരിത്രവും, ഫാര്സി ചരിത്രവും, ഫാര്സിയും, അറബിയും വായിച്ച തഴമ്പിച്ച ഒരു മല്ലുവാണെ.

    വിടണ്ണ.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. അടോബി എന്നാല്‍ ചെളിക്കട്ടയാല്‍ നിര്മിച്ച ഗൃഹം എന്നര്ത്ഥം. തബ്ബക്ക്

    അറബ് വാക്ക് സ്പാനിഷില്‍ വികൃതമായിപ്പോയ വാക്ക്.

    ReplyDelete
  9. കടവന്‍.

    so its not അടോബ് its അടോബി.
    :)

    ReplyDelete
  10. u.a.e blog meet താങ്കള്‍ u.a.e musium അതിനെപ്പറ്റിയുള്ള കാര്യങള്‍ സംസരിചിരുന്നു...കെരളതില്‍ കൊടുങലുരിനടുതു പണ്ടു ഒരു തുരമുഖ നഗരം ഉണ്ടയിരുന്നു എന്ന് കെട്ടിട്ടുണ്ടൊ? അതെപ്പറ്റി ചുമ്മാ internet ല്‍ തപ്പിക്കൊന്ദിരിക്കുകയാണു ഞാന്‍..

    ReplyDelete
  11. സ്റ്റീഫന്‍ ക്ണാപ്പ് (Stephen Knapp) എന്നറിയപ്പെടുന്ന ഒരു താന്ത്രിക്/വേദിക് പ്രാന്തന്റെ വെബ് സൈറ്റിലെ ഒരു പേജില് ഈ പറയുന്ന ഇന്ത്യന്‍ വീരസ്യങ്ങളത്രയും അടിച്ചു വച്ചിട്ടുണ്ട്...!
    തമാശയിതല്ല, അമൃതാനന്ദമയിയുടെ ബിസ്നസ് മാനേജ്മെന്റ് പഠിപ്പിക്കുന്ന കോളജില്‍ ഇതൊക്കെ വലിയ എന്തോ Morale-booster ആയി ഇടയ്ക്കിടെ പ്രഭാഷണങ്ങളില്‍ അവതരിപ്പിക്കാറുണ്ട് എന്ന് കസിന്‍ പറഞ്ഞു....ഇന്ത്യയുടെ ആത്മീയ ചൈതന്യത്തിന്റെ വിജയമാണുപോലും ഈ ഉണ്ടയില്ലാ വെടികള്‍ ..!

    ഉണ്ടിരുന്ന നായര്‍ക്ക് വെളിപാടുണ്ടായതുപോലെയുള്ള ഈ വീരസ്യങ്ങള്‍ ഈയടുത്തായി അധികവും കേള്‍ക്കുന്നത് പാരമ്പര്യവൈദ്യത്തെ പ്രമോട്ടു ചെയ്യുന്ന ചില ആസാമിമാരുടെയും ചില വര്‍ഗ്ഗീയവാദിസംഘങ്ങളുടേയും സമ്മേളനങ്ങളിലാണ് : “According to the Forbes magazine, Sanskrit is the most suitable language for computer software " പോലെയുള്ളവ

    ReplyDelete
  12. ഇല്ലാത്ത മേന്മ കൊട്ടിഘോഷിച്ചാല്‍ പ്രശ്നങ്ങള്‍ തീരില്ല. ഭാരതത്തിലെ പുരോഗതികള്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ കെട്ടുകഥകള്‍ പ്രചരിപ്പിച്ചുകൊണ്ടല്ല യുവ തലമുറയെ പ്രഭോതിതരക്കേണ്ടത്.
    ഈ മേന്മ പറച്ചിലും തറ മത പരിവര്ത്തന സംഘങ്ങളുടെ പ്രസംഗങ്ങളും തമ്മില്‍ ഒരു വിത്യാസവും കാണുന്നില്ല.

    പരിഹാരങ്ങള്‍ കാത്തുകിടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുംബോള്‍ പുരോഗമനത്തിന്റെ വഴി തുറക്കും. പ്രശ്നങ്ങള്‍ ഇല്ലാ എന്ന് ധരിച്ചാല്‍ പരിഹാരങ്ങള്‍ ഉണ്ടാവില്ല.

    ReplyDelete
  13. പരിഹാരങ്ങള്‍ കാത്തുകിടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുംബോള്‍ പുരോഗമനത്തിന്റെ വഴി തുറക്കും. പ്രശ്നങ്ങള്‍ ഇല്ലാ എന്ന് ധരിച്ചാല്‍ പരിഹാരങ്ങള്‍ ഉണ്ടാവില്ല.double signed

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..