Wednesday, October 15, 2008

സാക്ഷരകേരളം മുന്നോട്ടോ പിന്നോട്ടോ?





ഒരേ ദിവസം കേരള കൌമുദിയുടെ "ഫ്ലാഷ്" സാഹ്യാന്ന പത്ത്രത്തിൽ വന്ന classified പരസ്യങ്ങൾ.
ഒന്നിൽ registration no. വരെ കൊടിത്തിട്ടുണ്ടു്. അപ്പോൾ ഈ "സേവനങ്ങൾ" നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഒരു അധികാര സ്ഥപനം കൂടിയുണ്ടെന്നാണു് മനസിലാക്കേണ്ടതു്. ഇതുപോലുള്ള ഏർപ്പാടുകൾ അന്വേഷിച്ചു് തട്ടിപ്പുകൾ വെളിപ്പെടുത്താൻ കേരളത്തിലുള്ള യുക്തിവാദ സംഘടനകൾ എന്തുകൊണ്ടു മുന്നോട്ട് വരുന്നില്ല. എന്തുകൊണ്ടു ഇതുപോലുള്ള പരസ്യമായ തട്ടിപ്പുകൾ ചോദ്യം ചെയ്യപ്പെടുന്നില്ല?

20 comments:

  1. ആ ഏലസ്സു കെട്ടിക്കൊണ്ട് അന്ധവിശ്വാ‍സത്തിനെതിരേ ഒരു സമരം നടത്തിയാല്‍ ചെലപ്പം ശെരിയായേക്കും :)

    ReplyDelete
  2. എന്തെരു പറയാന്‍, ആ മൂര്‍ത്തിമാഷിന്റെ ഒന്നു രണ്ട് പോസ്റ്റുണ്ട് ഇതുമായി ബന്ധമുള്ളതു, സൂരജിന്റെയുമുണ്ട് ഒന്നു..!

    ReplyDelete
  3. നരസിംഹത്തെ ആവാഹിച്ച് ഒരു കൊഴലിലാക്കി അങ്ങോട്ട് തന്നാലുണ്ടല്ലോ....ഇയാള് വെവരമറിയും...
    ഇന്‍ഡ്യക്കകത്ത്‌- Rs.1200/
    വിദേശത്തേക്ക് - #1200
    എന്ന് ആറ്റിങ്ങല്‍ രാധാകൃഷണന്‍

    ReplyDelete
  4. സാക്ഷരകേരളം ഏലസ്സുകെട്ടിക്കൊണ്ടു മുന്നോട്ടു തന്നെ. അത് കൊണ്ടാണല്ലോ പത്രത്തില്‍ പരസ്യം കൊടുത്തത് :-)

    ReplyDelete
  5. ഇതു അന്തിപത്രത്തിലെ പരസ്യമല്ലേ. ദേണ്ടെ സാക്ഷാല്‍ മനോരമ ദിനപത്രത്തില്‍ വന്നൊരു പരസ്യം-കൂടെ കൈരളി ചാനലിലെ സ്ക്രോളും.

    ഒന്നു ക്ലിക്കിയേ

    പരസ്യത്തിനു ക്ഷമാപണം.

    ReplyDelete
  6. എന്റെ കൈപ്പള്ളി, മനുഷ്യന്‍ ഉണ്ടായകാലം മുതലേ വിശ്വാസികളും, അവിശ്വാസികളും ഉണ്ടായി. വിശ്വാസികളാണ് എല്ലാക്കാ‍ലത്തും കൂടുതല്‍ എന്നതിനാല്‍ അവിശ്വാസികള്‍ വിശ്വാസികളെ ചൂഷണം ചെയ്ത് രക്തം ഊറ്റികുടിച്ച് ഉരുണ്ടുകൊഴൂത്തു വന്നു, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. എത്രയേറെ അനുഭവങ്ങള്‍ കണ്ടാലും പഠിക്കില്ല. അത് രക്തത്തില്‍ കലര്‍ന്നു പോയി. എനിക്ക് തോന്നുന്നത് തൃശൂരാണ് ഇത്തരം തട്ടിപ്പുകള്‍ (ചാത്തന്‍ മയം‌) ഏറ്റവും അധികമാണെന്ന്. അതില്‍ ഞാന്‍ നേരിട്ടറിയുന്ന ഒരാളുടെ വീട് 10000 സ്ക്ക്വയര്‍ ഫീറ്റിലാണ്. അത് വീടോ,കൊട്ടാരമോ? മലയാളത്തില്ലെ എല്ലാ ഒരു വിധം എല്ലാ ദിനപത്രങ്ങളിലും, ചില ടി വി ചാനലിലും ഇവരുടെ പരസ്യങ്ങള്‍ നിത്യേന കാണാം. വരുന്ന ഭക്തജനങ്ങളെന്ന വിഡ്ഢികള്‍ മലയാളികള്‍ മാത്രമല്ല, തമിള്‍നാട്, ആന്ധ്ര, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി യൂറോപ്പ്യന്‍സ് വരെ ഉണ്ട്.

    ഇതിനെതിരെ ആരും ഇറങ്ങാത്തതെന്തേ എന്ന് ചോദിക്കുന്നതില്‍ യുക്തിയില്ല. ഇതൊന്നും ഒന്നും അല്ല, ഇതിലേറെ വൃത്തികേടുകളും തട്ടിപ്പുകളും കണ്മുന്നില്‍ നിത്യേന കാണുന്നതിനോട് തന്നെ പ്രതികരീക്കാന്‍ സമയവും, സന്ദര്‍ഭവവും മിക്കവര്‍ക്കും ലഭിക്കുന്നില്ല. പിന്നെ ഏന്ത് ചെയ്യും?

    ഭക്തി, വിദ്യാഭ്യാസം, ആതുരസേവനം - ഇതാണല്ലോഇന്നത്തെ അവസ്ഥയില്‍ പണമുണ്ടാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം.

    ഒരു സംസ്കൃത ശ്ലോകം ചൊല്ലി അവസാനിപ്പിക്കണമെന്നുണ്ട്. അറിയാത്തതിനാ‍ാല്‍ ഉമേഷ്ജിയെ ക്ഷണിച്ചുകൊള്ളുന്നു.

    ReplyDelete
  7. ഇതുപോലുള്ള ഏർപ്പാടുകൾ അന്വേഷിച്ചു് തട്ടിപ്പുകൾ വെളിപ്പെടുത്താൻ കേരളത്തിലുള്ള യുക്തിവാദ സംഘടനകൾ എന്തുകൊണ്ടു മുന്നോട്ട് വരുന്നില്ല.

    യുക്തിവാദി സംഘടനകള്‍ മുന്നോട്ട് വന്നിട്ട് കാര്യമായ പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം കേരളത്തില്‍ അവര്‍ ക്ഷയിക്കുകയും വേരറ്റു പോകുകയും ചെയ്തിരിക്കുന്നു. തീവ്രമായ മതനിരാസം അവര്‍ക്ക് കേള്‍വിക്കാര്‍ ഇല്ലാണ്ടാക്കുകയും ചെയ്തിട്ടുണ്ട് പണ്ടേ തന്നെ.

    മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശുദ്ധമായ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശുദ്ധവിശ്വാസികള്‍ തന്നെ രംഗത്തിറങ്ങിയാല്‍ അത് ഫലം ചെയ്യും. ഹിന്ദുമതത്തിന്റെ പേരിലാണ് ഈ തോന്ന്യാസങ്ങളെങ്കില്‍ അതിനെ അപലപിക്കാനും ആള്‍ദൈവങ്ങളെയും തട്ടിപ്പു ജ്യോതിഷികളെയും ഇല്ലായ്‌മ ചെയ്യാന്‍ ഹിന്ദുമതവിദ്വാന്മാര്‍ നിരന്തര പ്രചരണം നടത്തണം. (സാധിക്കുമോ ആവോ?)
    അതു പോലെ മുസ്‌ലിം, കൃസ്ത്യാനികളും.

    അതെങ്ങനെ? യഥാര്‍ത്ഥമായ ദൈവവിശ്വാസത്തില്‍ ഒട്ടേറെ അകന്ന പൌരോഹിത്യത്തിന്റെ കരാളഹസ്തത്തിലാണല്ലോ ഇന്ന് മിക്ക മതവും.

    വിശ്വാസികളെ വിഡ്ഢികളാക്കുന്ന മതനേതൃത്വവും ശുദ്ധ ഭോഷ്‌കന്മാരായ ജനങ്ങളും ഉള്ള കാലത്തോള ഇതിനപ്പുറവും സംഭവിക്കും.

    എല്ലാത്തരം അന്ധവിശ്വാസങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായിപ്പോയി നമ്മുടേത്.

    ReplyDelete
  8. ഓം ഹ്ലീം ഹ്രീം സ്ലീം ഗ്ലീം ബ്ലീം.... ഫ് ശ് സ്വാ..ഹ്......

    (ഇതെന്തിനുള്ള മന്ത്രമാണെന്ന് ഞാന്‍ ഇപ്പൊ പറയില്ല, അറിയേണ്ടവര്‍ സൂര്യനുദിയ്ക്കുന്നതിനു മുന്‍പ് ദേഹശുദ്ധി വരുത്തി കിഴക്കോട്ട് തിരിഞ്ഞ് നിന്ന് 101 പ്രാവശ്യം ഇത് ചൊല്ലി നോക്ക്... ഒരാഴ്ചയ്ക്കുള്ളില്‍ ഫലം കിട്ടും!!)

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. സഞ്ജയന്റെ രുദ്രാക്ഷമാഹാത്മ്യം എന്ന കഥ എത്രയോ കൊല്ലങ്ങള്‍ക്ക് മുമ്പ് വായിച്ചതാണ് ഈ സാച്ചരകേരളം!
    ചുമ്മാതോര്‍ത്തുപോയി (തോര്‍ത്തല്ല, ഓര്‍ത്തു പോയി)

    ReplyDelete
  11. യുക്തിവാദികള്‍ ഇതിനെതിരായി എന്നും ശ്രമിക്കുന്നുണ്ടു്. പക്ഷേ, കാര്യമില്ല. ഇത്തരം പരസ്യം പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെയും അതു വായിച്ചിട്ടു വിഡ്ഢികളാകുന്ന ജനത്തെയും പറഞ്ഞാല്‍ മതി.

    സിയയോടു യോജിക്കാന്‍ നിവൃത്തിയില്ല. പൂര്‍ണ്ണമതവിശ്വാസിയ്ക്കു് ഇത്തരം അന്ധവിശ്വാസങ്ങളെ വിശ്വസിച്ചേ പറ്റൂ. മതപണ്ഡിതന്മാര്‍ വിചാരിച്ചാല്‍ ഒരു കുന്തവും നടക്കില്ല, ഇതൊക്കെ കൂടുകയേ ഉള്ളൂ.

    കുറുമാനേ, ഈ ശ്ലോകം മതിയോ? :)

    ReplyDelete
  12. ഓഫ്: നാക്കുവടിക്കുന്ന ശബ്ദത്തിനുമുന്‍പ് ഓം ചേര്‍ത്താല്‍ മന്ത്രമാവുമോ ഷേമേസു

    ReplyDelete
  13. ഉമേഷിന്റെ അഭിപ്രായത്തോട്‌ യോജിക്കുവാന്‍ ഒരു ബുദ്ധിമുട്ട്‌.

    യഥാര്‍ത്ഥമതം എന്താണെന്നറിയുന്നവരല്ല ഇതില്‍ പെട്ട രണ്ടു കൂട്ടരും.

    നടത്തുന്നവര്‍ ശുദ്ധകള്ളന്മാര്‍ -

    അതില്‍പെട്ടു പോകുന്നവര്‍ ശുദ്ധവിവരദോഷികള്‍.

    അതുകൊണ്ടാണ്‌ സഞ്ഞയന്‍ രുദ്രാക്ഷമാഹത്മ്യത്തില്‍ അവസാനം എഴുതിയയ്ത്‌ " ലോകത്തില്‍ വിഡ്ഢികള്‍ ഉള്ളിടത്തോളം കാലം ഹൃദയമില്ലാത്തവര്‍ക്ക്‌ ജീവിക്കുവാന്‍ ഒരു പാടുമില്ല " എന്ന്‌.

    ഈ വാചകം മുമ്പൊരിക്കല്‍ ഉമേഷിനോടു തന്നെ ഞാന്‍ എഴുതിയിരുന്നതും ആണ്‌.

    യാഥാര്‍ഥ്യം എന്താണെന്നറിഞ്ഞാലെ ഇതില്‍ നിന്നും വിടുതല്‍ ലഭിക്കുകയുള്ളു.

    അക്ഷരശാസ്ത്രം എന്ന ബ്ലോഗില്‍ ഹിന്ദു മതം എന്താണ്‌ യഥാര്‍ത്ഥതില്‍ എന്നു വിശദീകരിക്കുവാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌. ഇത്തരം തട്ടിപ്പും വെട്ടിപ്പും ഒന്നും അതില്‍ പെടുന്നതല്ല എന്നു ജനങ്ങള്‍ എന്നു മനസ്സിലാക്കുന്നോ അന്നെ ഇതൊക്കെ നില്‍ക്കൂ

    ReplyDelete
  14. 'യഥാര്‍ത്ഥമതം' മനസിലാക്കിക്കാന്‍ അക്ഷരശാസ്ത്രം ശ്രമിക്കുന്നുവെന്നോ?
    വെക്കം പോയി നോക്കട്ടെ.

    ReplyDelete
  15. ഇവിടേ നിയമങ്ങള്‍ ഉണ്ടാക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതും നമ്മെ ഭരിക്കുന്ന രാഷ്ട്രീയ കാരാണല്ലോ, മതവും രാഷ്ട്രീയവും കുഴഞ്ഞു മറിഞ്ഞു നില്ക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം വിഡ്ഢിത്ത പരസ്യങ്ങളെ നിരോധിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ് . ആദ്യം നമ്മുടെ ദാരിദ്രം മാറണം , അത് മാറിയാലേ സാധാരണ ജനം ആലോചിച്ചു തുടങ്ങൂ. ദാരിദ്രം മാറാതെ ഒരു രക്ഷയുമില്ല.

    ReplyDelete
  16. കൈപ്പിള്ളീ അപ്പോൾതാങ്കൾ ധന-സ്ത്രീ വശീകരണ മന്ത്രം വച്ച് ജപിച്ച് കെട്ടിയ ഏൽസ്സും തകിടുമായി നടക്കുന്ന ആളൂക്കളെ കണ്ടിട്ടില്ലെ?ഇതിനും പരസ്യവും മാർക്കറ്റിങ്ങും തക്രിതിയായി നടക്കുന്നുണ്ടത്രേ!!

    താങ്കൾ ഇതിനെ എതിർക്കല്ലേ...കച്ചോടം പൂട്ടിക്കല്ലെ.
    നാട്ടിൽ പോയിട്റ്റുവേണം ഏതെങ്കിലും ലോകസുന്ദരിയെ ആകർഷിക്കുന്ന ഏലസ്സ് തരപ്പെടുത്താനും ഒരു ധ്നാകർഷകതകിടു കെട്റ്റുവാനും.എന്നിട്ട് അവളുമായി സുഖായി ജീവിക്കാനും...(എന്റെ ഭാര്യ കേൾക്കാതിരിക്കട്ടെ)

    ഇത്തരം സംഗതികൾ നമ്മുടെ ലീഡിങ്ങ് പത്രങ്ങളുംവിപ്ലവ മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്നു എന്നത് തികച്ചും ദൌർഭാഗ്യകരമാണ്...ആദ്യ സ്വകാര്യ ചാനലിലെ “ രുദ്രാക്ഷ കുരു” വിപണന പ്രോഗ്രാം കാണാറില്ലെ? ചിരിവരും ഒപ്പം ഹാസ്യ സാ‍ഹിത്യകാരaനായിരുന്ന സഞ്ജയന്റെ രുദ്രാക്ഷം എന്ന കഥയും ഓർമ്മവരും..

    മലയാളികൾ മന്ത:ബുദ്ധികൾ എന്നല്ലാതെ എന്തു പറയാൻ..

    താങ്കളുടെ ഈ-മെയിൽ ഐഡികിട്ടിയാൽ കൊള്ളാം..

    paarppidam@gmail.com

    ReplyDelete
  17. ‘ചില’ വിശ്വാസികളുടെ കാര്യം കണ്ടാല്‍ ഇതിനേക്കാ‍ള്‍ കോമഡിയാണ് കൈപ്പള്ളിച്ചേട്ടോ

    നേരിട്ടുള്ള ഒരു തെളിവുമില്ലാതെതന്നെ അവര്‍ക്ക് ഒരു അതീത ശക്തിയില്‍ വിശ്വസിക്കാം, പ്രാര്‍ത്ഥിക്കാം, അമ്മൂമ്മയ്ക്ക് ദൂതലക്ഷണം അറിയാമായിരുന്നു, അമ്മാവനു കാകലക്ഷണം അറിയാമായിരുന്നു, സകല ശാസ്ത്രവും ഞമ്മന്റെ ‘പൊത്തകത്തില്‍’ ഉണ്ട് എന്നൊക്കെ ഉഡായിപ്പുമിറക്കാം.

    പക്ഷേ ഈ പോസ്റ്റില്‍ ഇടത് വശത്ത് കൊടുത്ത പത്രക്കട്ടിംഗിലെ ല്ലാ പെണ്ണ് അവകാശപ്പെടുമ്പോലെ വല്ല്ലതും കേട്ടാല്‍, ഹാവൂ ഉടന്‍ അവരിലെ “യുക്തിവാതം” ഉണരുകയായി !!

    ആള്‍ദൈവം, ജ്യോത്സ്യം തുടങ്ങി പലതിനേയും വിമര്‍ശിച്ചുകാണുന്ന ചില ബ്ലോഗുകളില്‍ ചെന്നാല്‍ ഡാര്‍വിന്‍ ‘തെറ്റിദ്ധരിപ്പിക്കുന്നു’ ഐന്‍സ്റ്റൈന്‍ വേറെന്തോ ചെയ്തു , ബിഗ് ബാംഗ് ഗൂഢാലോചനയാണ്... ആനയാണ് ചേനയാണ്... ബയങ്കര സാസ്ത്രബോതം !!

    പിന്നെ “യഥാര്‍ത്ഥ” മതത്തെ കുറിച്ച് “ഗ്രന്ധം” തുറന്നുവച്ച് ഘോരഘോരം പ്രസംഗവും തുടങ്ങും.

    കറങ്ങിത്തിരിഞ്ഞുവരുമ്പോള്‍ ഒടുവില്‍ ഇവരും ഇതേ ‘അന്ധ’വിശ്വാസത്തെ തന്നെ വേറൊരു ലെവലില്‍ കൊണ്ടുനടക്കുന്നു എന്ന് മാത്രം സമ്മതിച്ചു തരുന്നപ്രശ്നമില്ലാ !

    (ചില പാര്‍ട്ടി സാറമ്മാര് തലയില്‍ മൂണ്ടിട്ട് പൂമൂടലിനും തുലാഭാരത്തിനും പോവുമ്പോലെ ;))

    ReplyDelete
  18. പത്രങ്ങള്‍ക്ക് കാശു കിട്ടുന്ന എന്തു കിട്ടിയാലും അവരിടും.

    ReplyDelete
  19. Malayalee said...

    ഇവിടെ അണ്ണന്റെ ചെറ്റ പരസ്യം ചെയ്യരുതു്.

    ReplyDelete
  20. കൈപ്പള്ളീ

    ഈ പരസ്യ കട്ടിങ്ങും അതിനനു‍സുസരിച്ചുള്ള ഏലസ് നിഗൂഡജ്ഞാനവ്യാപാരങ്ങളും ഇപ്പോള്‍ കേരളക്കാര്‍ക്കിടയില്‍ രാവിലെ ഒരു കാപ്പി കുടിക്കുന്നതു പോലെ പതീവായിട്ടിട്ടൂണ്ട്.

    കഴിഞ്ഞ ദിവസം ഞങ്ങട grade 12 ക്ലാസുകാരോടു സംസാരിക്കാന്‍ ഒരൂ motivational speaker വന്നിരുന്നു. ‘changes starts with me' അതേ ചുറ്റിപ്പറ്റിയായിരുന്നു സംസാരം. മാറ്റം എന്നില്‍ തുടങ്ങുന്നു. അങ്ങനെ ചിന്തിക്കുന്ന മലയാളികള്‍ ധാരാളമുണ്ട്. പക്ഷെ ഭൂരിപക്ഷം ചിന്തിക്കുന്നത്, മാറ്റം മറ്റുള്ളവരില്‍ കൂ‍ടെ തുടങ്ങണമെന്നാണ്‍്. അതുകൊണ്ടാണ്‍് നമ്മുടെ പ്രശ്നങ്ങള്‍ പലതും പരിഹരിക്കാതെ പോകുന്നത്.

    നമ്മുടെ സമൂഹത്തെ കുറിച്ചു ചീന്തിച്ചാല്‍ അന്ധവിശ്വാസം കുട്ടിക്കാലത്തേ വളരുന്നതാണ്‍്. ഇവിടെ കുറ്റവാളീകളുടെ കൂട്ടത്തില്‍ എന്റെ അഭിപ്രായത്തില്‍ ഒന്നാമതു നില്‍ക്കുന്നതു മാതാപിതാക്കളാണ്‍്. നന്നായി പഠിച്ഛു ജയിക്കുന്ന കുട്ടിയോടു പായും. ഭഗവാന്‍ അനുഗ്രഹിച്ചാണ്‍് ജയിച്ചതെന്ന്. എന്നിട്ട് ഏതെങ്കിലും മത സംവിധാനത്തില്‍ ചെന്ന് ആ കൂട്ടിയേക്കൊണ്ട് ഒരു വഴിപാടും നടത്തും. ഉദ്ദിഷ്ടകാര്യത്തിനുപകാര സ്മരണ.

    നിരുപദ്രവകരമെന്നു തോന്നുമെങ്കിലും അതു കുട്ടിയില്‍ ഒരു സ്വഭാവമാണ്‍് ഉണ്ടാക്കുന്നത്. അവസാനം ആള്‍ ദൈവങ്ങളിലും തിലോകജ്ഞാനികളീലും ഒക്കെ വിശ്വസിച്ച സ്വന്തം കഴിവില്‍ വിശ്വസിക്കാതെ പോകുന്ന ഒരു തലമുറ അവിടെ ജന്മമെടുക്കൂകയാണ്‍്. അവരെ ചൂഷണം ചെയ്യാനെത്തും അതില്‍ നിന്നാദായമുണ്ടാക്കുന്നവര്‍.

    ഇതിനൊക്കെ പരിഹാരമായി പലതും നമുക്കു ചെയ്യാം.

    ഒട്ടും ചിലവില്ലാത്ത ഒരു കാര്യം. മക്കളെ യദ്ധാര്‍ഥ ദൈവം എന്താണെന്നു മനസിലാ‍ക്കിക്കുക. അമ്പലത്തില്‍ ഉദ്ദിഷ്ടകാര്യത്തിനുപകാരസ്മരണക്കു വഴിപാടുകള്‍ ചെയ്യാതിരിക്കുക.

    Solution/changes start with you.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..