Sunday, July 19, 2009

Anonymity വരുത്തി വെച്ച വിന

സാധാരണ മലയാളം ബ്ലോഗിൽ നടക്കുന്ന ചളം പരിപാടികളിൽ ഒന്നും ചെന്നു തല വെക്കരുത് എന്നു കരുതി ഇരിക്കുമ്പോഴാണു എന്റെ തലയിൽ ഒരു വിവരദോഷി കുത്തീരുന്നു തൂറാൻ തീരുമാനിച്ചതു. അവന്റെ ബ്ലോഗിൽ താഴെ കൊഡുത്തിരിക്കുന്ന comment ഇട്ടിരുന്നതാണു്, പക്ഷെ ബ്ലഗാക്കന്മാർ ചേർന്നു commentി commentി അവൻ post എല്ലാം deletി. ഇനി അതൊന്നും മഷി ഇട്ടു നോക്കിയാൽ പോലും സാധാരണ ബ്ലഗാക്കന്മാർ (casual bloggers) കാണില്ല. അതുകൊണ്ടു മാത്രമാണു ഈ കമന്റു് ഞാൻ ഇവിടെ വീണ്ടും. ഇതു ഇവിടെ ഇടുന്നതുകൊണ്ടു അഗ്നിവേഷ് എന്ന ബ്ലോഗറിനേ ഒരു വിധത്തിലും കൂടുതൽ വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല എന്നു ഒരിക്കൽ കൂടി പറഞ്ഞുകൊള്ളട്ടെ. ഈ സംഭവം ഞാനും മലയാളം ബ്ലോഗും മറക്കാതിരിക്കാനാണു ഞാൻ ഇവിടെ വീണ്ടും എഴുതിവെക്കുന്നതു്.
---------------------------------------------------------------------

രണ്ടു മാസം മുമ്പ് ഞാൻ പണ്ടെഴുതിയ ഒരു postൽ അഗ്നിവേശ് എന്ന പേരിൽ ബ്ലോഗ് ചെയ്യുന്ന വ്യക്തി ചില commentകൾ ഇട്ടിരുന്നു. അതിൽ തെറ്റൊന്നും എനിക്ക് തോന്നിയില്ല. ഇതുപോലുള്ള commentകൾ ധാരാളം എനിക്ക് കിട്ടാറുള്ളതാണു് എന്ന് നിങ്ങൾക്കെല്ലാർക്കും അറിയാം. അതൊന്നും ഞാൻ അത്ര കാര്യമായി എടുക്കാറില്ല. പക്ഷെ പിന്നെ പിന്നെ അദ്ദേഹം commentലൂടെ വീട്ടിലിരിക്കുന്നവരെ ക്കുറിച്ച് അസഭ്യം പറഞ്ഞു തുടങ്ങി. അതെല്ലാം ഞാൻ delete ചെയ്തിട്ട് അദ്ദേഹത്തിനു് വളരെ സൌമ്യമായി ഒരു mail അയച്ചു:

എനിക്ക് അദ്ദേഹത്തെ അറിയില്ല എന്നും, അദ്ദേഹവുമായി യാതൊരു പ്രശ്നവും ഇല്ലാത്ത സ്ഥിധിക്ക് ഈ വിധത്തിലുള്ള ഏർപ്പാടു് അവസാനിപ്പിക്കുന്നതാണു ഉചിതം എന്നും പറഞ്ഞു. ഇല്ലാത്തപക്ഷം ഞാൻ അദേഹത്തിനെ കണ്ടുപിടിച്ചു് തക്കതായ പഠം പഠിപ്പിക്കും എന്നും പറഞ്ഞു.

പാഠം പഠിപ്പിക്കും എന്നു പറഞ്ഞതു് കക്ഷിക്ക് ഇഷ്ടമായില്ല എന്നു തോന്നുന്നു. സ്തയമായിട്ടും നല്ല ഉദ്ദേശത്തോടുകൂടിയാണു് പറഞ്ഞതു് എന്നു കക്ഷിക്ക് മനസിലായില്ല. ഉടൻ തന്നെ കക്ഷി എനിക്ക് ഒരു mail അയച്ചു. അതു വായിച്ചതോടെ ഇതു് ഒരു വഴിക്ക് പോകുന്ന വണ്ടിയല്ല എന്നു ഉറപ്പിച്ചു. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.

എന്റെ പക്കലുള്ള വിവരങ്ങളോടൊപ്പം ഞാൻ കേരള പോലീസിന്റെ Hi-tech Cyber crime cellൽ പരാതി കൊടുത്തു. ഒടുവിൽ 17-July-2009ൽ കക്ഷി പിടിയിലായ വിവരം ഞാൻ അറിഞ്ഞു. ഞാൻ Cyber crime cellൽ വിളിച്ച് case ഒന്നും charge ചെയ്യണ്ട, വെറുതെ ഒന്നു ഉപദേശിച്ച് വിടാൻ പറഞ്ഞു.

അജ്ഞാതചര്യ വളരെ നല്ല ഒരു കാര്യമാണു്. പറയാനുള്ള കാര്യങ്ങൾ ഭയമില്ലാതെ വിളിച്ചുപറയാനുള്ള അവകാശം. ആ അവകാശത്തിനു ചില നിബന്ധനകൾ ഉണ്ടു. വ്യക്തികളെ അസഭ്യം പറയാനുള്ളതല്ല ആ അവകാശം. അഫ്നിവേശ് അതു തെറ്റിച്ചു.

അത്ര തന്നെ.

-------------------------------------

11 comments:

  1. അനോണി പിടിച്ച പുലിവാല് :)
    എന്തായാലും ചെയ്തത് നന്നായി. ഒളിച്ചിരുന്ന് തന്തക്ക് വിളിക്കുന്നതിന് മുന്‍പ് ഇനി ഈ അനോണികള്‍ രണ്ട് വട്ടം ചിന്തിക്കും.

    ReplyDelete
  2. സഭ്യമായ ഭാഷയില്‍ പരസ്പര ബഹുമാനത്തോടെ ബ്ലോഗുകള്‍ എഴുതണം. തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താന്‍ ബ്ലോഗുകളെക്കാള്‍ നല്ലൊരു മീഡിയ വേറെ ഇല്ല. അതിന്റെ ദുരുപയോഗം തടയുവാന്‍ ഹൈടെക് സൈബര്‍ സെല്ലിന് കഴിയട്ടെ. ഒരു വ്യക്തിയെയോ, ഒരു സമുദായത്തേയോ അസഭ്യം പറഞ്ഞ് സ്വയം താഴാം എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നും നേടാന്‍ കഴിയില്ല.

    ReplyDelete
  3. മലയാളം ബ്ലോഗിംങ് തൂടങ്ങി വച്ച ആളുകള്‍ തന്നെ ബ്ലോഗ് കേസുകളും തൂടങ്ങുന്നത് നല്ലതു തന്നെ.
    സൈബര്‍ സെല്ലിന് ബ്ലോഗിലെ തെറിവിളി അന്വേഷിക്കല്‍ മാത്രമാണ് ഇപ്പൊള്‍ പണി,അതിനാല്‍ കുഴപ്പമില്ല. പത്ത് തെറിവിളിക്കേസുകള്‍ ഒന്നിച്ചങ്ങ് ചെല്ലണം അപ്പോള്‍ കാണാം കാര്യങ്ങളുടെ കിടപ്പ്. കള്ളുഷാപ്പിലെ തല്ലുകേസന്വേഷിക്കാന്‍ കേരളാ പൊലീസ് ഇപ്പോള്‍ പോകാറില്ല, അതിനു സമാനമാണ് ബൂലോകം എന്ന് ബോധ്യപ്പെടുന്നതു വരെ ഇതൊക്കെ നടക്കും. എന്നാലും ഇതുപോലൊരു കൊച്ചു കാര്യത്തിനു തുറുപ്പിന്റ് ഗുലാനെടുത്ത് കീച്ചണ്ടായിരുന്നു.

    ReplyDelete
  4. പോട്ടെ അനിലേ...ഇത് ഒരാവശ്യമായിരുന്നു.
    മനുഷ്യന് സഹിക്കാവുന്നതിനും ഒരതിരില്ലേ?

    ReplyDelete
  5. അനിൽ@ബ്ലോഗ്
    "എന്നാലും ഇതുപോലൊരു കൊച്ചു കാര്യത്തിനു തുറുപ്പിന്റ് ഗുലാനെടുത്ത് കീച്ചണ്ടായിരുന്നു."

    അനിലിനു നിസാരമായി തോന്നുന്നതു് എനിക്ക് നിസാരമായിരിക്കില്ല. എനിക്ക് ചിലപ്പോൾ നിസാരമായി തോന്നുന്നതു് അനിലിനു പ്രകോപനകരമായേക്കാം. നമ്മൾ രണ്ടും രണ്ടു ചുറ്റുപാടിൽ പഠിച്ചു വളർന്നവരാണു. അനിലിനോടു മലയാളത്തിൽ വിനിമയം നടത്തുന്നതുകൊണ്ടു മാത്രം എനിക്ക് അനിലിന്റെ എല്ലാ വികാരങ്ങളും, വിചാരങ്ങളും, മൂല്യങ്ങളും ഉൾക്കൊള്ളാൻ കഴിയണം എന്നില്ല.

    ഏതു പ്രശ്നങ്ങൾ വലുതാക്കണം ഏതു പ്രശ്നങ്ങൾ നിസാരവൽ ക്കരിക്കണം എന്നു തീരുമാനിക്കേണ്ടതു് അതുമായി ബന്ധപ്പെട്ടവരല്ലെ. എന്റേയും അനിലിന്റേയും threshold of tolerance ഒരുപോലെയല്ലല്ലോ. അങ്ങനെയാണെങ്കിൽ ഞാനും അനിലും തമ്മിൽ എന്തു് വ്യത്യാസം. ഇതുപോലുള്ള കാര്യങ്ങളിൽ തീരുമാനങ്ങളും അഭിപ്രായങ്ങളും അതുമായി ബന്ധപ്പെട്ടവർ എടുക്കുന്നതല്ലെ അതിന്റെ ഒരു ശരി.

    ReplyDelete
  6. Posting the same comment as the one in Kerala Farmers post.

    With all due respect to all parties concerend

    1) This was an issue between me and an individual.

    2) I would not have brought this into public had it not been raised by Agnivesh on His blog. I did not demand an appology from Agnivesh on His blog. He posted it, and subsequently deleted it.

    3) I have in all sincerity forgiven the individual for what ever he has done, and formally dropped all charges against him.

    4) As far as the victim and the accused is concerned: This matter is closed.

    5) And frankly this is none of anybody's business. Not Keralafarmers, Not the bloggers, or anybody else's.

    So I would advice everyone to just go away and do whatever you guys do.

    Thats all.

    ReplyDelete
  7. ഇപ്പറഞ്ഞ കമന്റ് കറകറക്റ്റ് !!!

    ReplyDelete
  8. ങ്യാ ഹാ ഹ ഹാ ഹാ ഹാ ... 2004 ..ല്‍ ബ്ലോഗ്‌ തുടങ്ങിയീന്നു കേട്ടപ്പോ എനിക്ക് കരച്ചിലാ വന്നത്....ഏതായാലും ഒരു തറവാടിത്തം ഒള്ള പോലെ തോന്നി..

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഇതെങ്ങിനെയാണ് പരാതിപ്പെടേണ്ടത്? നടപടിക്രമങ്ങള്‍ എന്തൊക്കെ? തെളിവായി എന്തു നല്‍കണം? - ഇങ്ങിനെയെല്ലാം കൂടി വിശദമാക്കുമോ?
    --

    ReplyDelete
  11. കൈപ്പള്ളി,
    ഞാനിട്ട കമന്റിന് താങ്കള്‍ തന്ന മറുപടി മാന്യമായ ഒന്നാണെന്ന് തോന്നിയിരുന്നു. എന്നാല്‍ തൊട്ടു താഴെ താങ്കള്‍ എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ ഒന്നൂടെ കമന്റ്റണം എന്ന് തോന്നി. ബൂലോകര്‍ കാണാനായി ഈ പോസ്റ്റും ഇട്ട് കമന്റ് ബോക്സും തുറന്ന് വച്ച് ഇരുന്നാല്‍ ആളുകള്‍ കയറി എന്നു വരും.

    പോരാഞ്ഞ്,
    ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
    ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..

    ഈ വാചകം കമന്റ് ബോക്സിനുമുകളില്‍ താങ്കള്‍ തന്നെ അല്ലെ എഴുതി വച്ചിരിക്കുന്നത്?
    കമന്റിടുന്നത് ഇഷ്ടമല്ലെങ്കില്‍ അത് ഡിസേബിള്‍ ചെയ്യുക.
    അല്ലാതെ “വെല്‍ ഡണ്‍ കൈപ്പള്ളീ” സ്റ്റൈല്‍ കമന്റ് മാത്രമായി കമന്റ് ബോക്സില്‍ പ്രതീക്ഷിക്കരുത്.
    ഇനിയും ചിലപ്പോള്‍ വരും കമന്റും ഇട്ടേക്കും.

    ReplyDelete